Monday, July 27, 2015

കുടുംബം, വിവാഹം, ലൈഗികത !!

 കുടുംബം, വിവാഹം, ലൈഗികത !!
കഴിഞ്ഞ ആഴ്ച  പിറവത്ത്  പ്രണയകുലം  എന്ന  ഓഷോ മെഡിറ്റേഷൻ സെന്റർ ല്  വച്ച് നടന്ന ഒരു കൂടിച്ചേരലിൽ  സ്വതന്ത്ര ലൈഗികത , ലൈഗിക സദാചാരം തുടങ്ങിയവ ആയിരുന്നു ചർച്ചാ  വിഷയം  .
1 ലൈഗികത  ഇപ്പോൾ  സമൂഹം അനുവദിക്കുന്നത്  ഏതെങ്കിലും  തരത്തിലുള്ള  വിവാഹ ബന്ധം  പുലർത്തുന്നവർ തമ്മിൽ മാത്രമാണ് ( സാംബ്രതായകമൊ  അല്ലാത്തതോ ).
18 വയസ്സ് കഴിഞ്ഞ മകൻ / മകൾ  ഒരു സുഹൃത്തുമായി  വീട്ടിൽ  വരുകയും  അവർ ഒരുമിച്ചു  ലൈഗികത ആസ്വദിക്കാൻ പോകുന്നു എന്നറിയുമ്പോൾ മുതിർന്നവരുടെ  അഭിപ്രായം എന്താകും ?.. അതവരുടെ സ്വാതന്ത്ര്യമാണ് എന്ന്  കാണാനും അതിനെ ബഹുമാനത്തോടെ അഗികരിക്കാനും എന്താണ് തടസം ..( സുരഷിതമായ ലൈഗികതെയെ ക്കുറിച്ച് അവർ അറിഞ്ഞിരിക്കണം എന്ന് മാത്രം,! എങ്ങിനെയാണ് സുരക്ഷിതമായി  റോഡു കുറുകെക്കടക്കുന്നത്, ഗ്യാസ് അടുപ്പ് കത്തിക്കുമ്പോൾ  എന്തൊക്കെ ശ്രദ്ധിക്കണം , ഇവയേക്കാളൊക്കെ എളുപ്പമല്ലേ  സുരക്ഷിതമായ ലൈഗികത കുട്ടികളെ പഠിപ്പിക്കാൻ !!)
2. ഏറ്റവും പുരാതനവും  ഇപ്പോഴും  ഏതാണ്ട് ലോകം മുഴുവനും പല രൂപത്തിൽ തുടരുന്നതുമായ ഒരു സ്ഥാപനമാണ്‌ കുടുംബം. മനുഷ്യർക്ക്‌ സഹവസിക്കാനുള്ള  ചോദന ജന്മസിദ്ധമാണെന്ന് തോന്നുന്നു . സ്വയം വികാസവും സ്വാതന്ത്ര്യവും ഉറപ്പക്കിക്കൊണ്ടുള്ള ഒരു കുടുംബ സംവിധാനം ആവശ്യമാണെന്ന് തോന്നുന്നു (മെച്ചപ്പെട്ടത്  എന്ന് തെളിക്കപ്പെടുന്ന ഒരു സംവിധാനം വരുന്നത് വരെയെങ്കിലും !!).
3. പലതരത്തിലുള്ള വിവാഹ ബന്ധങ്ങൾ  ഇന്ന് നിലനില്കുന്നുണ്ട് .  അതിൽ ഭൂരിപക്ഷവും തിരഞ്ഞെടുക്കുന്ന സാംബ്രതായക  വിവാഹം മാത്രമല്ല , ലിവിൻ ടുഗതെർ , ഓപ്പണ്‍ റിലേഷൻഷിപ്‌, ഓപ്പണ്‍ മാര്യേജ് , തുടങ്ങിയവയും പെടും .
ഇതിൽ വെക്തിഗത സ്വാതന്ത്ര്യവും  ഒപ്പം സാമ്പത്തിക- വൈകാരിക കെട്ടുറപ്പും  ഉറപ്പ്  വരുത്താൻ പറ്റുന്നത്  ഓപ്പണ്‍ മാര്യേജിൽ  ആണെന്ന് തോന്നുന്നു . ഓപ്പണ്‍ മര്യെജിനെക്കുരിച്ചു പറഞ്ഞു കേൾക്കുന്ന  ഒരു പരാതി ഇതിലെ  പങ്കാളിക്കൾക്ക് പരസ്പരം ഉണ്ടാകാനിടയുള്ള അസൂയ  മറികടക്കാനുള്ള വിഷമതെക്കുരിച്ചാണ് .. ഈ അസൂയ ഒരു ജന്മസിദ്ധമായ കാര്യമൊന്നും അല്ല തീർത്തും  സാംസ്കാരികമായ ഒരു  നിർമ്മിതിയാണ്‌ . അത് കൊണ്ട് തന്നെ അതിനെ മറികടക്കാൻ സാധ്യവുമാണ്‌ 
4 .സ്വത്തു , ജാതി , ഉപജാതി , ഇവയൊക്കെ നോക്കി മാതാ പിതാക്കൾ വിവാഹം നടത്തി , ഉണ്ടായിരുന്ന പുരുഷ സ്ത്രീ സുഹൃത്തുക്കളെ മുഴുവൻ ഉപേഷിച്ച്  , പരസ്പരം സംശയിച്ചും , പുരുഷൻ  അധിക്കാരം കൈയാളുകയും  ചെയ്യുന്ന വർത്തമാന  മലയാളി സമൂഹത്തിൽ  നിന്നാണോ നിങ്ങൾ ഇതൊക്കെ പറയുന്നത് ഇടിവെട്ട് എന്ന  ചോദ്യം കേൾക്കുന്നുണ്ട് ...പക്ഷേ  എല്ലാവരും അങ്ങനെ തന്നെ എന്നും  എല്ലാ ക്കാലവും  ഇങ്ങനെ തന്നെ എന്നും  ശടിക്കെണ്ടാതുണ്ടോ ?!!

Wednesday, February 25, 2015

പാമ്പിനെ അടിക്കുന്നവരോട്

എനിക്കെന്തോ
പിടിക്കപെട്ട ശേഷം
കൊലപാതകികളോടും
അക്രമികളോടും
 ദേഷ്യം തോന്നാറില്ല
അനുകമ്പ തോന്നറുമുണ്ട് ..
പാമ്പിനെ  എനിക്ക് വലിയ ഭയമാണ് ,
എന്നാലും
അതിനെ അടിച്ചു കൊല്ലുന്നത്  കാണുമ്പൊൾ
 ദേഹ ത്തു കൂടി എന്തോ  ഇഴഞ്ഞു പോകും ...


Wednesday, October 21, 2009

ഞാന്‍ എന്തുകൊണ്ട് കലാകൌമുദി നിറുത്തുന്നു .. അഥവാ ലവ് ജിഹാദ് എങ്ങനെ പടരുന്നു ..

പ്രിയപ്പെട്ട എം . എസ്. മണി , സക്കറിയ

ഞാന്‍ കുര്യച്ചന്‍ ടി ഡി .( കുര്യാപ്പി എന്ന് സ്നേഹിതര്‍ വിളിക്കുന്നു ..)

ഞാനും കലാകൌമുദി വാരികയുമായുള്ള ബന്ധം തുടങിയിട്ട് ഏതാണ്ട് 30 വര്‍ഷമായി ... അന്ന് മുതല്‍ സ്ഥിമായി കലാകൌമുദി വരിക്കാരനാണ് ഞാന്‍ ( പഠിക്കുന്ന കാലത്ത് ലൈബ്രറിയില്‍ നിന്ന് വായിക്കും )..

മറ്റൊരു ബന്ധവും കൂടിയുണ്ട് എനിക്ക് .. ഡിപ്ലോമയ്ക്ക് തിരൂരില്‍ പഠിക്കുന്ന കാലത്ത് (1985-88-കാലം ) ഞാനും എന്റെ സുഹൃത്ത്‌ അരുമരാജ് ഉം കൂടി കലാകൌമുദി വാരികയുടെ ഏജന്‍സി എടുത്തു വിതരണം നടത്തിയിട്ടുണ്ട് (ഏതാണ്ട് 75 ഓളം എണ്ണം ഉണ്ടായിരുന്നു )..ഇഞ്ചി കൃഷിയും കുറച്ചു റബറും മാത്രമുള്ള കുറവിലങ്ങാട്ടുകാരന്‍ എന്റെ ചാച്ചനു പഠനചിലവ് മുഴുവനും അയച്ചു തരാന്‍ പറ്റാത്തത് കൊണ്ട് മാത്രമല്ല ഞങ്ങള്‍ കലാകൌമുദി വിതരണത്തിന് എടുത്തത്‌ ... അതൊരു സാംസ്‌കാരിക പ്രവര്‍ത്തനം ആണെന്ന അഹകാരവും ഉണ്ടായിരുന്നു,,, പിന്നീട് മൌലികമായി നാലക്ഷരം എഴുതുന്ന സക്കറിയ കലാകൌമുദില്‍ എഴുതുന്നു എന്നതും ആ ബന്ധം തുടരാന്‍ കാരണമായി പക്ഷെ ലവ് ജിഹാദിനെ കുറിച്ചുള്ള ലേഖനം (????) വായിച്ചതോടെ ഞാന്‍ എന്റെ മുപ്പതു വര്‍ഷത്തെ കലാകൌമുദി ബന്ധം നിറുത്തുവാന്‍ തീരുമാനിച്ചു .. ഉള്‍ക്കാഴ്ച ഇല്ലാത്തതോ വിവരക്കേടോ അല്ല ആ ലേഖനം നീചവും ഗൂഡലക്ഷ്യ പ്രേചോതിതവും ആണത് ... പ്രിയ സക്കറിയ താങ്കള്‍ ഇനിയും കലാകൌമുദി എഴുതുന്നത്‌ ഒന്നും വായിക്കുവാന്‍ കഴില്ലല്ലോ എന്ന ദുഖത്തോടെ .... ഒരു വായനക്കാരന്‍ പോയാലും പത്തു പേര്‍ പുതുതായി വരും എന്ന ആശംസയോടെ ....

Monday, November 3, 2008

തുടംക്കം

എല്ലാ ദിവസവും കള്ളം പറയുന്നവന്‍
ഒരു ദിവസം സത്യം പറഞ്ഞു , അത് വാര്‍ത്തയാക്കി ...
മറയില്ലാതെ പറയാനൊരിടം ..അതാനെനിക്കീയിടം ...