പ്രിയപ്പെട്ട എം . എസ്. മണി , സക്കറിയ
ഞാന്‍ കുര്യച്ചന് ടി ഡി .( കുര്യാപ്പി എന്ന് സ്നേഹിതര്‍ വിളിക്കുന്നു ..)
ഞാനും കലാകൌമുദി വാരികയുമായുള്ള ബന്ധം തുടങിയിട്ട് ഏതാണ്ട് 30 വര്‍ഷമായി ... അന്ന് മുതല്‍ സ്ഥിമായി കലാകൌമുദി വരിക്കാരനാണ് ഞാന്‍ ( പഠിക്കുന്ന കാലത്ത് ലൈബ്രറിയില്‍ നിന്ന് വായിക്കും )..
മറ്റൊരു ബന്ധവും കൂടിയുണ്ട് എനിക്ക് .. ഡിപ്ലോമയ്ക്ക് തിരൂരില്‍ പഠിക്കുന്ന കാലത്ത് (1985-88-കാലം ) ഞാനും എന്റെ സുഹൃത്ത് അരുമരാജ് ഉം കൂടി കലാകൌമുദി വാരികയുടെ ഏജന്‍സി എടുത്തു വിതരണം നടത്തിയിട്ടുണ്ട് (ഏതാണ്ട് 75 ഓളം എണ്ണം ഉണ്ടായിരുന്നു )..ഇഞ്ചി കൃഷിയും കുറച്ചു റബറും മാത്രമുള്ള കുറവിലങ്ങാട്ടുകാരന്‍ എന്റെ ചാച്ചനു പഠനചിലവ് മുഴുവനും അയച്ചു തരാന്‍ പറ്റാത്തത് കൊണ്ട് മാത്രമല്ല ഞങ്ങള്‍ കലാകൌമുദി വിതരണത്തിന് എടുത്തത് ... അതൊരു സാംസ്കാരിക പ്രവര്‍ത്തനം ആണെന്ന അഹകാരവും ഉണ്ടായിരുന്നു,,, പിന്നീട് മൌലികമായി നാലക്ഷരം എഴുതുന്ന സക്കറിയ കലാകൌമുദില് എഴുതുന്നു എന്നതും ആ ബന്ധം തുടരാന്‍ കാരണമായി പക്ഷെ ലവ് ജിഹാദിനെ കുറിച്ചുള്ള ലേഖനം (????) വായിച്ചതോടെ ഞാന്‍ എന്റെ മുപ്പതു വര്‍ഷത്തെ കലാകൌമുദി ബന്ധം നിറുത്തുവാന്‍ തീരുമാനിച്ചു .. ഉള്‍ക്കാഴ്ച ഇല്ലാത്തതോ വിവരക്കേടോ അല്ല ആ ലേഖനം നീചവും ഗൂഡലക്ഷ്യ പ്രേചോതിതവും ആണത് ... പ്രിയ സക്കറിയ താങ്കള്‍ ഇനിയും കലാകൌമുദി എഴുതുന്നത് ഒന്നും വായിക്കുവാന്‍ കഴില്ലല്ലോ എന്ന ദുഖത്തോടെ .... ഒരു വായനക്കാരന് പോയാലും പത്തു പേര് പുതുതായി വരും എന്ന ആശംസയോടെ ....